Projects

Sankadakadal Eanne Moodidumpol|സങ്കടക്കടൽ എന്നെ മൂടിടുമ്പോൾ|Joshy |Biju |Sholly|
https://www.youtube.com/watch?v=hTMJKT2r1do


സങ്കടക്കടലെന്നെ മൂടിടുമ്പോൾ അമരത്തരികിലെൻ യേശുവുണ്ട്
ക്ലേശങ്ങളിൽ മുങ്ങി താണിടുമ്പോൾ
കരതാരിൽ അവനെന്നെ താങ്ങിടുന്നു

എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര വർണ്ണിച്ചാലും തീരുകില്ല
സർവ്വവും ദൈവമറിഞ്ഞിടുന്നു
ദൈവ നാമം മഹത്വപ്പെടട്ടെ
(സങ്കടക്കടലെന്നെ)

 

മരുഭൂമിയിൽ ഞാനലഞ്ഞ നാളിൽ മരണമെനിക്കു കെണിയൊരുക്കി
കണ്ണുകളൊരു കൊച്ചരുവിയായി
ആശ്രയമില്ലാതെ ഞാൻ നടന്നു.
കൈവിടാതെ എന്റെ ദൈവം
ജീവന്റെ ഉറവ തുറന്നു തന്നു
കണ്ണുനീരോ ശേഖരിച്ചു
എൻ അലച്ചീലുകൾ എണ്ണിയിട്ടു
(എത്ര സ്തുതിച്ചാലും)

 

തീച്ചൂളയിൽ ഞാനകപ്പെടുമ്പോൾ
വിശ്വാസ ജലമെന്നെ ചുറ്റി നിൽക്കും
വാക്കുകളാൽ ഞാൻ മുറിഞ്ഞിടുമ്പോൾ
ദൈവസ്നേഹം എന്നെ ശക്തനാക്കും
ഈ ജീവിതം നീളുമെങ്കിൽ
ക്രിസ്തു എനിക്കെന്റെ ജീവനാകും
മരണമെന്നെ പുൽകിയെന്നാൽ
നിത്യജീവൻ എന്റെ നേട്ടമാകും
(എത്ര സ്തുതിച്ചാലും)


 




MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#bijukarukutty  #joshythottakkara  



Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network
MJ Creations | Ocat Status | Powered by Ocat India, Ocat Digital Marketing Services India
Ocat Solution Provider : AdsIN Technologies